സർക്കാരിന്റെ തന്നെ സാമ്പത്തിക ഏജൻസികൾ ചൂണ്ടിക്കാട്ടിയ കണക്കുകൾ പ്രകാരം രാജ്യത്തിന്റെ സാമ്പത്തിക തകർച്ച തുറന്ന് സമ്മതിക്കുന്ന ബഡ്ജറ്റാണ് കേന്ദ്രം അവതരിപ്പിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വികസന പദ്ധതികൾക്ക് വായ്പ നൽകുന്ന മികച്ച പൊതുമേഖലാ സ്ഥാപനമായ എൽ.ഐ.സി വിൽക്കാനുള്ള തീരുമാനം ഖേദകരമാണ്. കാർഷിക ക്ഷേമ ഭവനപദ്ധതികൾക്കും തൊഴിലുറപ്പ് ദിന വർദ്ധനമോ ശമ്പള വർദ്ധനവോ പ്രഖ്യാപിക്കാത്തതും സാധാരണക്കാരെ ബാധിക്കുന്നതാണ്. കോർപ്പറേറ്റുകൾക്ക് നികുതി ഇളവ് പ്രഖ്യാപിക്കുക വഴി ഉണ്ടാകുന്ന കുറവ് ജനങ്ങളിൽ നിന്ന് നേരിട്ട് പിരിക്കുക വഴി വില വർദ്ധനവ് രൂക്ഷമാക്കും.

-എം. മോനിച്ചൻ

(കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം)