പീരുമേട്: കെ.എസ്.ആർ.ടി.സി ബസിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. തലയ്ക്ക് ക്ഷതമേറ്റ പഴയ പാമ്പനാറ്റിലെ പ്രിന്റിംഗ് പ്രസ് ഉടമ എഡ്വേർഡിനെ (45) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതിന് പീരുമേട് ജംഗ്ഷനിലായിരുന്നു അപകടം. എറണാകുളത്ത് നിന്ന് കുമളിക്ക് പോയ ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡരികിലേക്ക് വീണാണ് പരിക്കേറ്റത്. പീരുമേട് പൊലീസും നാട്ടുകാരും ചേർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.