കട്ടപ്പന: ടിപ്പർ ലോറിയിൽ ബൈക്ക് തട്ടി അച്ഛനും മകനും പരിക്കേറ്റു. ബൈക്ക് യാത്രികരായ തങ്കമണി പാണ്ടിപ്പാറ പുതുപ്പള്ളിൽക്കുന്നേൽ പങ്കജാക്ഷൻ (51), മകൻ അനന്ദു (21) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പങ്കജാക്ഷനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ ഇരട്ടയാർ നത്തുകല്ലിലാണ് അപകടം. കട്ടപ്പനയിൽ നിന്ന് വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇരുവരും. ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറി വലത്തേയ്ക്ക് തിരിഞ്ഞപ്പോൾ ബൈക്കിൽ തട്ടുകയായിരുന്നു. തെറിച്ചുപോയ പങ്കജാക്ഷന് റോഡരികിലെ കലുങ്കിൽ തലയിടിച്ചാണ് പരിക്കേറ്റത്. നാട്ടുകാർ ചേർന്നു ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അനന്ദുവിന്റെ പരിക്ക് ഗുരുതരമല്ല.