തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഡ്വക്കേറ്റ് ക്ളാർക്ക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ വക്കീൽ ഗുമസ്ഥന്മാർ നാളെ പണിമുടക്കും. തുടർന്ന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ മാർച്ചും ധർണയും നടത്തും. രാവിലെ 10ന് മുൻ നിയമ മന്ത്രി എം. വിജയകുമാർ ധർണ ഉദ്ഘാടനം ചെയ്യും.