ആലക്കോട് : ആലക്കോട് ഗ്രാമപഞ്ചായത്ത് തൊഴിൽരഹിത വേതനം ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതിന് മുന്നോടിയായി 3,​4 തിയതികളിൽ എംപ്ളോയ്മെന്റ് രജിസ്‌ട്രേഷൻ കാർഡ്,​ എസ്.എസ്.എസ്.എൽ.സി ബുക്ക്,​ റ്റി.സി,​ ബാങ്ക് പാസ് ബുക്കിന്റെ കോപ്പി,​ റേഷൻ കാർഡ്,​ ആധാർ കാർഡ്,​ തൊഴിൽ രഹിത വേതന കാർഡ് എന്നിവ സഹിതം വേതനം കൈപ്പറ്റി വരുന്ന ഗുണഭോക്താക്കൾ വേരിഫിക്കേഷന് വേണ്ടി പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.