അരിക്കുഴ: എസ്.എൻ.ഡി.പി യോഗം അരിക്കുഴ ശാഖ ഗുരുകൃപാ കുടുംബ യോഗത്തിന്റെ 13-​ാമത് വാർഷിക ആഘോഷം ഇന്ന് രാവിലെ ഒമ്പതിന് ബിജു ചെറുമാന്തിയിലിന്റെ വീട്ടിൽ നടക്കും. രാവിലെ ഒമ്പതിന് പതാക ഉയർത്തൽ,​ ഗുരുസ്മരണ,​ 9.30 ന് പൊതുസമ്മേളനം നടക്കും. കുടുംബയോഗ ചെയർമാൻ സുഭാഷ് കണ്ടമംഗലത്ത് അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് റ്റി.പി ബാബു ഉദ്ഘാടനം ചെയ്യും. സാബു കല്ലംമ്മായ്ക്കൽ മുഖ്യപ്രഭാഷണം നടത്തും.