കേന്ദ്രബഡ്ജറ്റിൽ ചെറുകിട ഇടത്തരം വ്യാപാര മേഖലയ്ക്ക് ആശ്വാസകരമായ പദ്ധതികൾ ഒന്നും പ്രഖ്യാപിച്ചതായി കാണുന്നില്ല. ജി.എസ്.ടി നിയമവുമായി ബന്ധപ്പെട്ട്, ചെറുകിട ഇടത്തരം വ്യാപാരികൾ അനുഭവിച്ചു വരുന്ന നിരവധി വിഷയങ്ങളെ സംബന്ധിച്ച് യാതൊരു പരാമർശവും ബഡ്ജറ്റിലില്ല. ചെറുകിടഇടത്തരം വ്യാപാരവ്യവസായ മേഖലയ്ക്ക് ഗുണകരമായ പ്രഖ്യാപനങ്ങൾ ഇന്ന് അവതരിപ്പിക്കപ്പെട്ട ബഡ്ജറ്റിൽ ഉൾപ്പെടുത്താത്തത് തികച്ചും നിരാശാജനകമായി.
- രാജു അപ്സര
(വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി)