mariyil
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റായിരുന്ന മാരിയിൽ കൃഷ്ണൻ നായരുടെ രണ്ടാം ചരമവാർഷികത്തിൽ മാരിയിൽ കൃഷ്ണൻ നായർ സ്മൃതി മണ്ഡപത്തിൽ തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ പുഷ്പാർച്ചന നടത്തുന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റായിരുന്ന മാരിയിൽ കൃഷ്ണൻ നായരുടെ രണ്ടാം ചരമവാർഷികത്തിൽ മാരിയിൽ കൃഷ്ണൻ നായർ സ്മൃതി മണ്ഡപത്തിൽ തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ പുഷ്പാർച്ചന നടത്തി. മുൻ പ്രസിഡന്റ് ടി.എൻ. പ്രസന്നകുമാർ അനുസ്മരണ പ്രഭാണം നടത്തി. മുൻ പ്രസിഡന്റുമാരായ ആർ. ജയശങ്കർ, എൻ.എൻ. രാജു, കെ.കെ. നാവൂർകനി, വൈസ് പ്രസിഡന്റുമാരായ പി. അജീവ്, സാലി എസ്. മുഹമ്മദ് എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ശ്രീ. നാസർ സൈര നന്ദി പറഞ്ഞു. ഇന്നേ ദിവസം തൊടുപുഴ താലൂക്ക് ആശുപത്രിയിലും മുതലക്കോടത്തുള്ള വൃദ്ധ സദനത്തിലും ഉച്ചഭക്ഷണം നൽകി.