ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗുരുദക്ഷിണ കുടുംബയോഗത്തിന്റെ 122​-ാമത് യോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കുന്നത്ത് രാജപ്പന്റെ വീട്ടിൽ നടക്കും. ശാഖാ സെക്രട്ടറി രാമചന്ദ്രൻ പി.എം. അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ ശാഖാ ഭാരവാഹികളും വനിതാസംഘം ഉൾപ്പെടെയുള്ള പോഷക സംഘടനാ ഭാരവാഹികളും പങ്കെടുക്കും. ശാഖയിൽ നിന്ന് ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത നർത്തകിമാർക്കും​ യൂണിയൻതല രാവിവാര പാഠശാല വിജയികൾക്കും സ്വീകരണം നൽകും.