നെടുങ്കണ്ടം: താപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുതിയ ആധാർ എടുക്കൽ, പുതുക്കൽ, തിരുത്തൽ എന്നിവ ഇന്നും നാളെയും നെടുങ്കണ്ടത്ത് നടക്കും. നെടുങ്കണ്ടം കമ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് ആരംഭിക്കുന്ന പരിപാടി വൈകിട്ട് അഞ്ചിന് അവസാനിക്കും. നിലവിലെ ആധാറിലെ പേര്, മേൽവിലാസം, ജനനതീയതി, ഫോൺ നമ്പർ എന്നിവ തിരുത്താം. ഇതിന് തിരഞ്ഞെടുപ്പ് കാർഡ്, എസ്.എസ്.എൽ.സി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ്, ഫോട്ടോ പതിച്ച തപാൽ, ബാങ്ക് പാസ്ബുക്ക് എന്നിവയിലേതെങ്കിലും അസൽ രേഖകളുമായി ഹാജരാക്കണം. ഇത്തരം തിരുത്തലുകൾക്ക് 50 രൂപ ഫീസായി ഈടാക്കും. പുതിയ ആധാർ എടുക്കുന്നതും പുതുക്കുന്നതും സൗജന്യമായിരിക്കും. ജില്ലയിലെ വിവിധ പോസ്റ്റോഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന പരിപാടികളുടെ ഭാഗമായാണ് നെടുങ്കണ്ടത്ത് നടക്കുന്നത്.