icu
വെന്റിലേഷൻ ഐസി യൂണിറ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ആർഎംഒ ഡോ .അരുൺ വിശദീകരിക്കുന്നു.റോഷി അഗസ്റ്റിൻ എംഎൽഎ,ജില്ലാ കളക്ടർ എച്ച് ദിനേശൻ എന്നിവർ സമീപം

ഇടുക്കി :സംസ്ഥാനത്തെ മറ്റ് മെഡിക്കൽകോളേജുകൾക്കൊപ്പം ഇനി ഇടുക്കി മെഡിക്കൽകോളേജിനും തല ഉയർത്തി നിൽക്കാം. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വെന്റിലേഷൻ ഐസി യൂണിറ്റ് കൂടി വന്നതോടെ ഏറെനാളായുള്ള കാത്തിരിപ്പ് സഫലമാവുകയായിരുന്നു.ആരോഗ്യമന്ത്രി കെ. കെ. ഷൈലജയുടെ സഹായംലഭ്യമായതോടെ പദ്ധതിക്ക് വേഗത വർദ്ധിച്ചു. അത്യാധുനിക സംവിധാനങ്ങളോട് കൂടിയുള്ള ഐസി യൂണിറ്റാണ് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ താഴെയുള്ള
ഐസി യൂണിറ്റിലേക്ക് ഇതു മാറ്റിയാൽ ഇപ്പോൾ ഉള്ളിടത്തു ഡയാലിസിസ് യൂണിറ്റ് നിർമിക്കാൻ സാധിക്കും. ഡയാലിസിസ് യൂണിറ്റിന്റെ എസ്റ്റിമേറ്റ് തയാറാക്കാൻ നിർമിതി കേന്ദ്രയോട് കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം ബ്ലഡ് ബാങ്കിന്റെ നിർമാണം പൂർത്തിയായി വരുന്നു.
മെഡിക്കൽ കോളേജിന് 20 ലക്ഷം രൂപയുടെ ആംബുലൻസും 15 ലക്ഷം രൂപയുടെ ഒരു കോൺഫറൻസ് ഹാളുംറോഷി അഗസ്റ്റിൻ എംഎൽഎ അനുവദിച്ചു. വെന്റിലേഷൻ ഐസി യൂണിറ്റ്ഉദ്ഘാടനം റോഷി അഗസ്റ്റിൻ എംഎൽഎ നിർവഹിച്ചു. ജില്ലാ കളക്ടർ എച്ച് ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.

വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം ജലാലുദീൻ, ഡെപ്യൂട്ടി ഡിഎംഒ സുഷമ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ എസ്. എൻ.രവികുമാർ , ജില്ലാ നിർമിതി കേന്ദ്ര പ്രൊജ്ര്രക് ഓഫീസർ എസ്.ബിജു , ആർഎം ഒ ഡോ അരുൺ, ഡോ ദീപേഷ്, എച്ച്ഡിസി അംഗങ്ങളായ അനിൽ കൂവപ്ലാക്കൽ, സുരേഷ് എസ്, ജെയിൻ അഗസ്റ്റിൻ, ഫിലോമിന ജോർജ്, അസ്സിസ് സിഎം, പിബി സബീഷ്, റോമിയോ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

.

വെന്റിലേഷൻ ഐസി യൂണിറ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ആർഎംഒ ഡോ .അരുൺ വിശദീകരിക്കുന്നു.റോഷി അഗസ്റ്റിൻ എംഎൽഎ,ജില്ലാ കളക്ടർ എച്ച് ദിനേശൻ എന്നിവർ സമീപം