thushar-vellappally-
THUSHAR VELLAPPALLY

കട്ടപ്പന: നൂറുവർഷം കൊണ്ട് നേടിയതിന്റെ ഇരട്ടിയിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എസ്. എൻ. ഡി. പി യോഗത്തിന് രണ്ട്പതിറ്റാണ്ടിനുള്ളിൽ നേടാനായതായി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.യോഗത്തിന്റെയും ട്രസ്റ്റിന്റെയും പ്രവർത്തനങ്ങളുടെ സുതാര്യതയാണ് വളർച്ചയിലേക്കു നയിച്ചത്.എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയന്റെ സുവർണ ജൂബിലി ആഘോഷം കട്ടപ്പന ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമുദായ അംഗങ്ങളറിയാത്ത യാതൊരു രഹസ്യവും യോഗത്തിനില്ല.
ഇതിനിടെയാണ് സെൻകുമാറും സുഭാഷ് വാസുവും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. സെൻകുമാർ ഡി.ജി.പിയായിരുന്നപ്പോൾ എന്തുകൊണ്ട് ഇത്തരം ആരോപണങ്ങൾ അന്വേഷിച്ചില്ല. എസ്.എൻ.ഡി.പി. യോഗത്തിനു ലഭിച്ച മുഴുവൻ ഗുണങ്ങളും അനുഭവിച്ചയാളാണ് സുഭാഷ് വാസു. താൻ ഒരിക്കലും അധികാരം ആഗ്രഹിച്ചിട്ടില്ല. വിവിധ ദേവസ്വം ബോർഡുകളിൽ സ്ഥാനങ്ങൾ ലഭിച്ചപ്പോൾ സമുദായത്തിലെ മറ്റുള്ളവർക്ക് കൊടുത്തു. ഗുരുദേവന്റെ അനുഗ്രഹമുള്ളതുകൊണ്ട് വിവിധ ആരോപണങ്ങളെയും പ്രശ്‌നങ്ങളെയും അതിജീവിക്കാൻ കഴിഞ്ഞു. യോഗത്തിനെതിരെയും നേതൃത്വത്തിനെതിരെയും പൊള്ളയായ ആരോപണങ്ങൾ ഓരോ കാലയളവിലും ഉയർന്നുവരുന്നുണ്ട്. . ഇത്തരക്കാരുടെ ആരോപണങ്ങൾക്ക് എസ്.എൻ.ഡി.പി. യോഗത്തെ പോറൽ പോലും ഏൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.