നെയ്യശ്ശേരി: സെന്റ്‌ സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 7, 8, 9 തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോർജ് നിരപ്പത്ത്, സഹവികാരി ഫാ. ജേക്കബ് റാത്തപ്പിള്ളിൽ എന്നിവർ അറിയിച്ചു. തിരുനാളിനു ഒരുക്കമായി ഇന്ന് മുതൽ വ്യാഴാഴ്ച വരെ രാവിലെ ആറിനും വൈകിട്ട് 4.30നും വിശുദ്ധ കുർബാന ഉണ്ടാകും. വൈകിട്ട് കുർബാനയ്ക്ക് ഫാ. ജോസഫ് കപ്യാരുമലയിൽ, ഫാ. മാത്യു പുത്തൻകുളത്തിൽ, ഫാ. എമ്മാനുവൽ മുണ്ടക്കൽ, ഫാ. പോൾ ചൂരത്തൊട്ടിയിൽ എന്നിവർ വിവിധ ദിവസങ്ങളിൽ കാർമികത്വം വഹിക്കും. വെള്ളിയാഴ്ച രാവിലെ ആറിന് വിശുദ്ധ കുർബാന, വൈകിട്ട് 4.15ന് കൊടിഉയർത്തൽ, 4.30ന് ഫാ. പോൾ കാരക്കൊമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. ശനിയാഴ്ച രാവിലെ ആറിന് വിശുദ്ധ കുർബാന, രാവിലെ എട്ടിന് വാർഡുകളിലേക്ക് അമ്പു പ്രദക്ഷിണം,4.30ന് ഫാ. സിറിയക്ക് കോടമുള്ളിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. തോമസ് പറയിടം സന്ദേശം നൽകും. തുടർന്ന് സെന്റ് അൽഫോൻസാ കപ്പേളയിലേക്ക് പ്രദക്ഷിണം, 6.30ന് കപ്പേളയിൽ ലദീഞ്ഞ്, 6.45ന് പള്ളിയിലേക്ക് തിരികെ പ്രദക്ഷിണം, തുടർന്ന് വാദ്യമേളങ്ങൾ. ഞായറാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുർബാന, പത്തിന് ഫാ. ജോസ് തടത്തിൽ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും, തുടർന്ന് ടൗൺ പ്രദക്ഷിണം.