തൊടുപുഴ: കേന്ദ്രബജറ്റിനെതിരെ ജീവനക്കാരും അദ്ധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക്
കളക്ടറേറ്റ് പടിക്കലും, ഏരിയ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തും.എൽഐസി അടക്കം രാജ്യത്തിന്റെ സ്വത്ത് വൻതോതിൽ വിൽക്കാനും കാർഷിക തകർച്ചയും തൊഴിലില്ലായ്മയും രൂക്ഷമാക്കാനും വഴിയൊരുക്കുന്നതാണ്‌കേന്ദ്രബജറ്റ്. ജില്ലാ ഏരിയ കേന്ദ്രങ്ങളിൽ ഇന്ന് നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളിൽ മുഴുവൻ ജീവനക്കാരും അദ്ധ്യാപകരും പങ്കെടുക്കണമെന്ന് എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ഷാമോൻലൂക്കും
ജില്ലാ സെക്രട്ടറി സി എസ് മഹേഷും അഭ്യർത്ഥിച്ചു.