കട്ടപ്പന: മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികം ആഘോഷിച്ചു. റോഷി അഗസ്റ്റിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അധ്യാപക അവാർഡ് ജേതാവ് ഷിനു മാനുവൽ രാജൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ആർ. സുരേഷ് കുമാർ, കലാകായിക മേളകളിൽ മികവു തെളിയിച്ച വിദ്യാർഥികൾക്കും ഉപഹാരം നൽകി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. സിറിയക് തോമസ് അദ്ധ്യക്ഷത വഹിച്ചു. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചിയാർ രാജൻ, മാത്യു ജോർജ്, ബിന്ദു മധുക്കുട്ടൻ, തങ്കമണി സുരേന്ദ്രൻ, കെ.സി. ബിജു, കെ.ആർ. സുകുമാരൻ നായർ, കെ.കെ. സജീവ്, സി.എം. ഷംല ബീവി എന്നിവർ പങ്കെടുത്തു.