തൊടുപുഴ:പൗരത്വ ബില്ലിനെതിരെ ജനതാദൾ എസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു. ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് സി.കെ.നാണു.ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എം.എ ജോസഫ് അദ്ധ്യക്ഷനായി.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.മാത്യു ജോൺ, ദേശീയ നിർവ്വാഹക സമിതിയംഗം കെ.മോഹൻകുമാർ, കെ.എം.തോമസ്, എബി കുര്യാക്കോസ്, സണ്ണി ഇല്ലിക്കൽ, ടോമി തോമസ്, ടി.പി.ജോസഫ്, എം.കെ.ജോസഫ്, കെ.പി.സലിം, ജി.സുരേഷ്, ഐൻസ് തോമസ്, കെ.രാജൻ എന്നിവർ സംസാരിച്ചു. തുടർന്ന് തൊടുപുഴ ഐ.എം.എ ക്കു സമീപത്തെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും നടന്നു.