മൂന്നാർ: മൂന്നാറിലും ഇനിമുതൽ 108 ആബുലൻസിന്റെ സേവനം ലഭിക്കും. ദേവികുളം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ഭാഗമായാണ് ആംബുലൻസ് സർവ്വീസ് നടത്തുക. മൂന്നാറിലെത്തിയ ആംബുലൻസിന്റെ ഫ്‌ളാഗ്ഓഫ് മന്ത്രി എം.എം. മണി നിർവ്വഹിച്ചു. തോട്ടം മേഖലകളുൾപ്പെടുന്ന മൂന്നാറിൽ ആംബുലൻസ് സർവ്വീസ് നടത്തുന്നതോടെ തൊഴിലാളികൾക്ക് കൂടുതൽ പ്രയോജനകരമാകും. എസ്. രാജേന്ദ്രൻ എം.എൽ.എ, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.കെ വിജയൻ, വി. സിജിമോൻ, ലക്ഷ്മണൻ,ആർ. ഈശ്വരൻ, മാരിയപ്പൻ, ജീവനക്കാരായ ശിവാനന്ദൻ, തുടങ്ങിയവർ പങ്കെടുത്തു. മൂന്നാർ പഞ്ചായത്ത് ഓഫീസിന് സമീപത്താണ് ആംബുലൻസ് പാർക്ക് ചെയ്യുക.