മറയൂർ: ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വട്ടവടയിൽ നിർമ്മാണം പൂർത്തിയാക്കിയ 200 വീടുകളുടെ താക്കോൽദാനം മന്ത്രി എം എം മണി നിര്വ്വഹിച്ചു. വട്ടവട്ടവടയിലെ ഗ്രാന്റീസ് മരങ്ങൾ 15 മുതൽ മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കുമെന്നും വിവിധ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പുമായി നിലനില്ക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടത്തുമെന്നും ഗ്രാമീണ റോഡുകളുടെ അറ്റക്കുറ്റ പണികൾ അടിയന്തരമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
വട്ടവടയെന്ന ഗ്രാമം ഭവനരഹിതരില്ലാത്ത ഗ്രാമമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് പഞ്ചായത്ത്ഭരണസമിതി .
ചടങ്ങിൽ എസ്. രാജേന്ദ്രൻ എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജ് , ജില്ലാപഞ്ചായത്ത് അംഗം ബേബി ശക്തിവേൽ, സെക്രട്ടറി ആർ. നന്ദകുമാർ, പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ, വിവിധ കുടികളിലെ കാണിമാർ തുടങ്ങിയവരും പങ്കെടുത്തു.