
തൊടുപുഴ: നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും സംയുക്തമായി കേരള ചലച്ചിത്ര അക്കാദമിയുടെയും ഫിലിം സൊസൈറ്റീസ് ഫെഡറേഷന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 14-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. നഗരസഭ ചെയർപേഴ്‌സൺ പ്രൊഫ. ജസി ആന്റണി, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജുവിൽ നിന്ന് ആദ്യ രജിസ്‌ട്രേഷൻ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു. ഫിലിം സൊസൈറ്റി പ്രസിഡന്റ് ബാബു പള്ളിപ്പാട്ട്, സെക്രട്ടറി യു.എ. രാജേന്ദ്രൻ, ട്രഷറർ വിത്സൺ ജോൺ, എൻ. രവീന്ദ്രൻ എന്നിവരും സംസാരിച്ചു. ഫെബ്രുവരി 13 മുതൽ 16 വരെ തൊടുപുഴ സിൽവർഹിൽസ് സിനിമാസിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. രജിസ്‌ട്രേഷൻ ഫീസ് 150 രൂപ. ലൈബ്രറികൾ, യൂത്ത് ക്ലബ്ബുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവർക്ക് മുൻഗണന നൽകുമെന്ന് സംഘാടകർ അറിയിച്ചു. ജ്യോതി ബസാറിലെ വിഗ്‌നറ്റ് സ്റ്റുഡിയോ, ഉപാസനകൾച്ചറൽ സെന്റർ എന്നിവിടങ്ങളിൽ ഡലിഗേറ്റ് ഫോമുകൾ ലഭിക്കും. ബന്ധപ്പെടേണ്ട നമ്പർ: 9447824923, 9496181703, 947046540.