തൊടുപുഴ: ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടുദിവസമായി ഇടുക്കി വനത്തിൽ നടത്തിയ ട്രക്കിംഗ് സമാപിച്ചു. വനം വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്ട്രി എന്നിവയുടെ സഹകരണത്തോടെ നടത്തിയ ട്രക്കിംഗ് പരിപാടി ഇടുക്കി അസി. കൺസർവേറ്റർ സാബി വർഗീസ് ഉദ്ഘാടനം ചെയ്തു. പൈനാവ് മൈക്രോവേവ്- വൈശാലിപാറ മേഖലയിലും കല്യാണത്തണ്ട് വനമേഖലയിലുമായാണ് ദ്വിദിന ട്രക്കിംഗ് പരിപാടി നടത്തിയത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.പി. അനീഷ് യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ഭാരവാഹികളായ അഡ്വ. പ്രേംലാൽ, അഡ്വ. പീറ്റർ ടി. തോമസ്, അനിൽകുമാർ, എക്‌സിൻ കുമാർ, ജയകുമാർ, മഞ്ജു മേരി ചെറിയാൻ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ പ്രസിഡന്റ് എൻ. രവീന്ദ്രൻ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.