തൊടുപുഴ: സ്‌കൂൾ വാഹനങ്ങളിലും സ്വകാര്യ ബസുകളിലും പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച മൂന്ന് ഡ്രൈവർമാർ കുടുങ്ങി. തിഇന്നലെ രാവിലെ ഏഴര മുതൽ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, തൊടുപുഴ ടൗൺ എന്നിവിടങ്ങളിലാണ് ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. പോയ സ്‌കൂൾ ബസ്, യാത്രക്കാരുമായി പോയ സ്വകാര്യ ബസ്, പെട്ടിആട്ടോറിക്ഷ എന്നീ വാഹനങ്ങളിലെ ഡ്രൈവർമാരെയാണ് പിടികൂടിയത്. പിടികൂടിയ ഡ്രൈവമാരുടെ പേരിൽ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഇവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ട്രാഫിക് എസ്.ഐ ടി.എം ഇസ്മയിൽ പറഞ്ഞു. ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ 36 സ്വകാര്യ ബസുകൾ, 15 കെ.എസ്.ആർ.ടി.സി ബസുകൾ, 17 സ്‌കൂൾ ബസുകൾ, എട്ടോളം മറ്റ് വാഹനങ്ങൾ എന്നിവ ഇന്നലെ പരിശോധിച്ചു.