തൊടുപുഴ : 1986 മുതൽ 2017 മാർച്ച് വരെ കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അണ്ടർവാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ട ആധാരങ്ങളെ നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിന് എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും ബുധനാഴ്ച്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഫയൽ തീർപ്പാക്കൽ അദാലത്ത് നടത്തും. അദാലത്തിൽ ഒടുക്കേണ്ട തുകയിൽ നിന്നും നിയമാനുസൃതമായ തുക കിഴിവ് നേടി നടപടികളിൽ നിന്ന് ഒഴിവാകാം. നോട്ടീസ് ലഭിച്ചിട്ടില്ലാത്തവർക്ക് ആധാരം അണ്ടർവാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നുള്ള വിവരം www.keralaregistration.gov.inലെ online Applicaton/know your document undervalued or not എന്ന ലിങ്ക് മുഖേന അറിയാനാകും.