കട്ടപ്പന: ഇരുപതേക്കർ പാലത്തിൽ ടിപ്പർ ലോറിയും ജീപ്പും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. ജീപ്പ് യാത്രികരായ കോട്ടയം പാട്ടശേരിൽ ദീപ തമ്പാൻ, തൊഴിലാളികളായ റോഷൻ കിസ്‌കു, ടാല ടുറ്റു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒൻപതോടെയാണ് അപകടം. വാഴവരയിലെ ഏലത്തോട്ടത്തിൽ പോയി തിരികെ മടങ്ങുന്നതിനിടെ ദീപ തമ്പാൻ ഓടിച്ചിരുന്ന ജീപ്പ് എതിരെവന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ജീപ്പ് തകർന്നെങ്കിലും മൂന്നുപേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം മൂവരും കോട്ടയത്തേക്ക് മടങ്ങി.