തൊടുപുഴ:എൽഐസി അടക്കം രാജ്യത്തിന്റെ സ്വത്ത് വൻതോതിൽ വിൽക്കാനും കാർഷിക തകർച്ചയും തൊഴിലില്ലായ്മയും രൂക്ഷമാക്കാനും വഴിയൊരുക്കുന്ന ജനവിരുദ്ധ കേന്ദ്രബജറ്റിനെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ലാ ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനത്തിനു ശേഷം നടന്ന യോഗം കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം വി ബി വിനയൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി കളക്ടറേറ്റിൽ നടന്ന യോഗം എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി വി എസ് സുനിൽ ഉദ്ഘാടനം ചെയ്തു.കട്ടപ്പനയിൽ പി എസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി സി ജെ ജോൺസൺ ഉദ്ഘാടനം ചെയ്തു.
നെടുംകണ്ടത്ത് നടന്ന യോഗം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം ജി ജോസ് ഉദ്ഘാടനം ചെയ്തു.ദേവികുളത്ത് നടന്ന യോഗം എൻജിഒ യൂണിയൻ ഏരിയ പ്രസിഡന്റ് എം ബി ബിജു ഉദ്ഘാടനം ചെയ്തു