ആംബുലൻസ് എത്താൻ വൈകി
കുമളി: തേക്കടിയിൽ ബോട്ടിങ്ങിനായി എത്തിയ വിദേശ വിനോദസഞ്ചാരി കുഴഞ്ഞ് വീണ് മരിച്ചു.ഇംഗ്ളണ്ട് സ്വദേശി ഐവറി കെന്നഡിയാണ് (74)മരിച്ചത്.ഇന്നലെ രാവിലെ 11.15 ന് ഭാര്യ ജോയോടൊപ്പം വനംവകുപ്പിന്റെ ബോട്ടിൽ കയറുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. വനം വകുപ്പിന്റെ ആമ്പുലൻസ് ടെസ്റ്റിങ്ങിനായി പോയതിനാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് ലഭ്യമാക്കാനായില്ല. ഇവിടം പാർക്കിംഗ് നിരോധിത മേഖലയായതിനാൽ മറ്റ് വാഹനവും ലഭിച്ചില്ല അരമണിക്കൂറോളം ബോട്ടിൽ തന്നെ കിടക്കേണ്ടിവന്നു.സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് പോകും വഴി മരണമടഞ്ഞു.മൃതദേഹം പോസ്റ്റ്മോർഹിനായി കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊച്ചിയിൽനിന്നും ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് തേക്കടിയിലലെത്തിയ ദമ്പതികൾ ഹോംസ്റ്റേയിൽ താമസിച്ച് ഇന്നലെ രാവിലെ ബോട്ടിങ്ങിനായി എത്തുകയായിരുന്നു.