കുമളി:തേക്കടിയിലെ വനം വകുപ്പിന്റെ അനാസ്ഥയെ തുടർന്ന് വിദേശ വിനോദ സഞ്ചാരിക്ക് യഥാസമയം വാഹനം ലഭ്യമാക്കാത്തതിനെ തുടർന്ന് മരിക്കാൻ ഇടയായ സാഹചര്യത്തിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ്(ഐ) കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ മാർച്ച് നടത്തും .ഇന്ന് രാവിലെ 10.30ന് തേക്കടി ഡി.സി. ഓഫിസിലേക്ക് നടത്തുന്ന മാർച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. എം വർഗീസ് ഉദ്ഘാടനം ചെയും .അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ബോട്ട്ലാന്റിംഗിലും പുതുതായി പ്രവർത്തനം ആരംഭിച്ച പാർക്കിംഗ് ഗ്രൗണ്ടിലും യാതൊരുവിധ സുരക്ഷയും പ്രാഥമിക സൗകര്യങ്ങളും ഏർപ്പെടുത്താൻ വനം വകുപ്പ് തെയ്യാറായിട്ടില്ലയെന്ന് മണ്ഡലം പ്രസിഡന്റ് ബിജു ദാനിയൽ പറഞ്ഞു.