കട്ടപ്പന: പ്ലാവിൽ കയറി കമ്പുകൾ മുറിക്കുന്നതിനിടെ മരം കടപുഴകി വീണ് മധ്യവയസ്‌കന് ഗുരുതരമായി പരിക്കേറ്റു. വാഴവര നരിവേലിയിൽ ബിനോയി(50) ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11ഓടെയാണ് അപകടം. ചുവട് ദ്രവിച്ച പ്ലാവിൽ കയറിയാണ് ബിനോയി ശിഖിരങ്ങൾ മുറിച്ചുകൊണ്ടിരുന്നത്. കടപുഴകി വീണ മരത്തോടൊപ്പം ബിനോയിയും നിലത്തേയ്ക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വാരിയെല്ലുകൾക്ക് സാരമായി ക്ഷതമേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.