തൊടുപുഴ : സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, സ്‌കോളർഷിപ്പുകൾ എന്നിവയുടെ ജില്ലാതല വിതരണം മുൻസിപ്പൽ ചെയർപേഴ്സൺ പ്രൊഫ.ജെസ്സി ആന്റണി നിർവ്വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ലൂസി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേമനിധി ബോർഡ് മെമ്പർ ടി.ബി സുബൈർ, ലോട്ടറി ഡ്രേഡ് യൂണിയൻ നേതാക്കളായ പി.എം നാരായണൻ, ജെയിംസ് മാമൂട്ടിൽ, ജെ.ബെന്നിച്ചൻ, രമണൻ പടന്നയിൽ, രാമൻകുട്ടി, ടി.പി ജോയി, കെ.കെ ഗോപാലകൃഷ്ണൻ, ആമ്പൽ ജോർജ്ജ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ വി. മുരളി എന്നിവർ സംസാരിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.എം പാത്തുമ്മ കലാകായികമേളയിൽ സംസ്ഥാനതലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയ ജില്ലയിലെ പ്രതിഭകളെ ക്യാഷ് അവാർഡുകൾ നൽകി ആദരിച്ചു.