കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം തുളസിപ്പാറ ശാഖയുടെ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മകരപ്പൂയ ഉത്സവം ഇന്നുമുതൽ എട്ടുവരെ ആഘോഷിക്കും. ഇന്ന് രാവിലെ 6.30 ന് മഹാഗണപതിഹോമം, വൈകിട്ട് ഏഴിന് കുമാരൻ തന്ത്രി കൊടിയേറ്റും.എട്ടിന് അത്താഴപൂജ. നാളെ രാവിലെ 7.30 ന് ഗണപതിഹോമം, 10 ന് ഗുരുദേവ പ്രതിഷ്ഠ വാർഷികം, 12 ന് പ്രസാദമൂട്ട്. ആറിന് രാവിലെമുതൽ പതിവുപൂജകൾ, രാത്രി ഏഴിന് പുഷ്പാഭിഷേകം. ഏഴിന് രാവിലെ 7.30 ന് ഗണപതിഹോമം, വൈകിട്ട് ആറിന് ഇരട്ടയാർ സാംസ്‌കാരിക നിലയത്തിൽ നിന്നു താലപ്പൊലി ഘോഷയാത്ര. 8.15 ന് കാവടി, ഹിഡുംബൻ പൂജ, പുലർച്ചെ 12 മുതൽ പള്ളിവേട്ട. എട്ടിന് രാവിലെ 10 ന് കാവടി ഘോഷയാത്ര, 12 ന് കാവടി അഭിഷേകം, 1.30 ന് പ്രസാദമൂട്ട്, മൂന്നിന് ആറാട്ടുബലി, രാത്രി ഒൻപതിന് ഗാനമേള.