ചെറുതോണി: ചെറുതോണി പുഴയിൽ പൊട്ടിച്ച കല്ലുകൾ നിർമ്മിതിയുടെ നേതൃത്വത്തിൽ ഇന്നുമുതൽ വിൽപ്പന ആരംഭിക്കും. ഒരു ലോഡ് കല്ലിന് 5000 രൂപയും 350 രൂപ കയറ്റു കൂലിയും നൽകണം. പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചിട്ടുള്ള വിലയ്ക്കാണ് വിൽക്കുന്നത്. കല്ല് ആവശ്യമുള്ളവർ കുയിലിമലയിലുള്ള നിർമ്മിതിയുടെ ഓഫീസിൽ പണമടയ്ക്കണമെന്ന് അസി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു,