മൂലമറ്റം : കുഴഞ്ഞ്വീണ രോഗിക്ക് ശുശ്രുഷ ഒരുക്കാൻ കെ എസ് ആർ ടി സി ബസ് ജീവനക്കാരുടെ ആത്മാർത്ഥതയ്ക്ക് പ്രശംസ. ഞായറാഴ്ച രാവിലെ മൂലമറ്റം ഡിപ്പോയിൽ നിന്നും എറണാകുളം പോയി തിരികെ വന്ന ബസിൽ പുത്തൻകുരിശിൽ വച്ച് വൈറ്റിലയിൽ നിന്നു കയറിയ കോലഞ്ചേരി സ്വദേശി ചിറ്റേടത്ത് രവീന്ദ്രൻ എന്ന യാത്രക്കാരൻ കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ച് വൈദ്യ സഹായം നൽകിയ സംഭവത്തിലാണ് കെ എസ് ആർ ടി സി ജീവനക്കാർ മാതൃകയായത്. കുഴഞ്ഞു വീണ ആളെയുമായി ബസ് നേരെ കോലഞ്ചേരി ആശുപത്രിയിലെത്തി. തുടർന്നാണ് അടിയന്തിര ചികിത്സ നൽകിയത്.. യാത്രക്കാരുടെ പിന്തുണയോടെ ജീവനക്കാരായ ഡ്രൈവർ സിജി ഇബ്രാഹിമും കണ്ടക്ടർ നിഷാമോളും ചേർന്നാണ് ഈ ദൗത്യം നിർവഹിച്ചത്. ഇതിനിടയിൽ കുഴഞ്ഞുവീണയാളുടെ മകനെ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. സമയനഷ്ടം വന്നെങ്കിലും ഒരു ജീവൻ രക്ഷിക്കാനയതിന്റെ സന്തോഷത്തിൽ കെ എസ് ആർ ടി സി ജീവനക്കാർ യാത്രക്കാരുമായി യാത്ര തുടർന്നു.