കട്ടപ്പന: ഹൈറേഞ്ചിൽ എസ്.എൻ.ഡി.പി. യോഗത്തിന്റെ വളർച്ചയ്ക്ക് മുഖ്യപങ്കുവഹിച്ച പച്ചടി ശ്രീധരന്റെ ഒൻപതാം അനുസ്മരണം ഞായറാഴ്ച്ച നെടുങ്കണ്ടത്ത് നടക്കും. പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനും മലനാട് യൂണിയനും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. രാവിലെ 9.15ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും സമൂഹപ്രാർഥനയും. 10 ന് നടക്കുന്ന അനുസ്മരണ സമ്മേളനം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് അദ്ധ്യക്ഷത വഹിക്കും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ, മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, യോഗം ഡയറക്ടർ ബോർഡംഗം കെ.എൻ. തങ്കപ്പൻ എന്നിവർ മുഖ്യപ്രഭാഷണവും യോഗം ഡയറക്ടർ ബോർഡംഗം ഷാജി പുള്ളോലിൽ, മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ.സോമൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണവും നടത്തും.