മണക്കാട് :മിത്രം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ധന്വന്തരി വൈദ്യശാല ആയൂർവ്വേദ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ 9മുതൽ ഇടപ്പാട്ട് പീടികയ്ക്ക് സമീപം നടക്കും. വിദഗ്ദ്ധരായ ആയൂർവ്വേദ ഡോക്ടർമാർ ചികിത്സ നിശ്ചയിച്ച് മരുന്നുകൾ നല്കും. ത്വക്ക് രോഗങ്ങൾ, വാതരോഗങ്ങൾ, സ്ത്രീരോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, സന്ധിവേദന, പ്രമേഹം, കൊളസ്‌ട്രോൾ എന്നീ രോഗങ്ങൾക്ക് പ്രത്യേക ചികിത്സ ലഭ്യമാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഒരു വർഷത്തേക്ക് ലാബ് ടെസ്റ്റുകൾ സൗജന്യ നിരക്കിൽ നടത്തുന്നതിനുള്ള ഡിസ്‌കൗണ്ട് കാർഡ് നൽകുന്നതാണ്.