ഇടുക്കി : ലോക സഭ, നിയമസഭ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർ പട്ടികവെള്ളിയാഴ്ച്ച പ്രസിദ്ധീകരിക്കുമെന്ന് ഇലക്ട്രൽ റോൾ ഒബ്സർവർ പി.വേണുഗോപാൽ അറിയിച്ചു. വോട്ടർ പട്ടികയിലെ പേരുകളിലെഇരട്ടിപ്പ് വിശദമായി പരിശോധിച്ച് ശുദ്ധീകരിക്കുവാൻ തഹസീൽദാർമാർക്ക് അദ്ദേഹം നിർദ്ദേശം നൽകി. വോട്ടർ പട്ടിക സമ്മറി റിവിഷന്റെ മൂന്നാമത് അവലോകന യോഗമാണ് തൊടുപുഴ താലൂക്ക് ഓഫീസിൽ നടത്തിയത്. ഇലക്ഷൻ ഡെപ്യൂട്ടികളക്ടർ എം.എൻ രതി, എൽഎ ഡെപ്യൂട്ടികളക്ടർഎസ്ഹരികുമാർ , തഹസിൽദാർമാരായ ജിജിഎം. കുന്നപ്പിള്ളി, നിജു കുര്യൻ, ജോസുകുട്ടി, വിൻസന്റ് ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ ,ജില്ലാ പ്രോഗ്രാം മാനേജർ അനീഷ് അരവിന്ദ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ബിനു പി.വി, ജാഫർഖാൻ മുഹമ്മദ്, ഷാജിജോർജ്, സിജി മോൻ, കെ.കെ. ഷുക്കൂർ, എന്നിവർ യോഗത്തിൽസംബന്ധിച്ചു.