cancer

കട്ടപ്പന: ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായിബോധവത്ക്കരണസന്ദേശറാലി, ഫ്ളാഷ്‌മോബ്, പൊതുസമ്മേളനം, സൗജന്യ രോഗ നിർണ്ണയ ക്യാമ്പ് തുടങ്ങി വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ട്ജില്ലാതല ഉദ്ഘാടനം കട്ടപ്പനയിൽ നടത്തി. ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭയും താലൂക്ക് ആശുപത്രിയും ചേർന്ന് ഉപ്പുതറസാമൂഹികാരോഗ്യകേന്ദ്രം, ജോതിസ്ചാരിറ്റബിൾസൊസൈറ്റി, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെസഹകരണത്തോടെയാണ്ജില്ലാതല ക്യാൻസർ ദിനാചരണംസംഘടിപ്പിച്ചത്. കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച സന്ദേശറാലി കട്ടപ്പന ഡിവൈഎസ് പി എൻ.സി.രാജ്‌മോഹൻ ഫ്ളാഗ്ഓഫ് ചെയ്തു. കട്ടപ്പന സെന്റ്‌ജോൺസ് നഴ്സിംഗ് സ്‌കൂൾവിദ്യാർത്ഥികൾ ഫ്ളാഷ്‌മോബ്അവതരിപ്പിച്ചു. നഗരസഭാ ഹാളിൽ ചേർന്ന പൊതുസമ്മേളനം നഗരസഭാ ചെയർമാൻ ജോയിവെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കൗൺസിലർ സി.കെ.മോഹനൻ അദ്ധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോ. എസ്. സുരേഷ് വർഗീസ് ദിനാചരണസന്ദേശം നൽകി.ജ്യോതിസ് ചാരിറ്റബിൾ ട്രസ്റ്റിലെ മെർലിൻ തോമസ് അനുഭവസാക്ഷ്യം പങ്കുവച്ചു. എറണാകുളം കാൻസർ കെയർമെഡിക്കൽടീമിന്റെ നേതൃത്വത്തിൽ കട്ടപ്പന ജ്യോതിസ്സെന്ററിൽസൗജന്യ രോഗ നിർണ്ണയ ക്യാമ്പും നടത്തി.