ഉടുമ്പന്നൂർ : ഇളംദേശം ബ്ലോക്കിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫല വൃക്ഷ തൈകളുടെ ഒന്നാം ഘട്ട വിതരണം ആരംഭിച്ചു.1000 കർഷകർക്കായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട തൈ വിതരണമാണ് ഉടുമ്പന്നൂർ കൃഷിഭവനിൽ തുടങ്ങിയത്. 11.5 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കരിമണ്ണൂർ, കോടിക്കുളം, വണ്ണപ്പുറം, ഉടുമ്പന്നൂർ പഞ്ചായത്തുകളിലെ ഗ്രാമസഭാ ലിസ്റ്റ് പ്രകാരമുള്ള ഗുണ ഭോക്താക്കൾക്കാണ് തൈകൾ വിതരണം ചെയ്തത്. റമ്പുട്ടാൻ, മാംഗോസ്റ്റിൻ, പ്ലാവ്, ഡ്രാഗൺ ഫ്രൂട്ട് എന്നിവയുടെ രണ്ട് തൈകൾ വീതമാണ് നൽകിയത്. വെള്ളിയാമറ്റം, ആലക്കോട്, കുടയത്തുർ പഞ്ചായത്തുകളിൽ ഇന്ന് തൈകൾ വിതരണം ചെയ്യും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് മർട്ടിൽ മാത്യു തൈ വിതരണം ഉദ്ഘാടനം ചെയ്തു. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുസജീവ് മുഖ്യ പ്രഭാഷണം നടത്തി. കൃഷി അസി.ഡയറക്ടർ ഡീന അബ്രഹാം പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം മനോജ് തങ്കപ്പൻ, പി.എൻ സീതി, ഗൗരി സുകുമാരൻ, ജിജി സുരേന്ദ്രൻ, സാജു മാത്യു, എം.മോനിച്ചൻ, ബിന്ദു പ്രസന്നൻ, രാജീവ് ഭാസ്‌കരൻ ,ബേസിൽ ജോൺ , റിജോ ജോസഫ്, സാനിതാ അലിയാർ, ബിന്ദു രവീന്ദ്രൻ, അജിമോൾ ശ്രീധരൻ, ജോൺസൺ കുര്യൻ, കൃഷി ഓഫീസർ കെ.ജെ ജെസ്നി മോൾ എന്നിവർ പ്രസംഗിച്ചു.