ഇടുക്കി : സംസ്ഥാന പിന്നാാക്ക വിഭാഗ വികസന കോർപ്പറേഷൻ ജില്ലയിലെ ഇടുക്കി, തൊടുപുഴ, പീരുമേട് താലൂക്കുകളിൽപ്പെട്ടവർക്ക് സ്വയംതൊഴിൽ പദ്ധതിക്കായി കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കും.മറ്റു പിന്നോക്ക വിഭാഗത്തിൽ (ഒ.ബി.സി) വാർഷിക കുടുംബവരുമാന പരിധി 3,00,000 രൂപയിൽ താഴെയുള്ളവർക്ക് 15 ലക്ഷം രൂപവരെയും ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട വാർഷിക കുടുംബവരുമാന പരിധി 6,00,000 രൂപയിൽ താഴെയുള്ളവർക്ക് 30 ലക്ഷം രൂപവരെയുമാണ് വായ്പ. അപേക്ഷകന്റെ പ്രായപരിധി 18 മുതൽ 55 വരെ. ജാമ്യമായി മതിയായ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കണം. അപേക്ഷാഫോറം കോർപ്പറേഷന്റെ പൈനാവിലുള്ള ജില്ലാ ഓഫീസിൽ നിന്നും 10 മുതൽ മൂന്നുമണി വരെ 30 രൂപ അടച്ച് വാങ്ങാം. വിവരങ്ങൾക്ക് ഫോൺ 04862 232363, 232364.