കുടയത്തൂർ : സമഗ്രശിക്ഷ ഇടുക്കിയുടെ നേതൃത്വത്തിൽ കൗമാരക്കാരുടെ പ്രശ്നങ്ങളെ തിരിച്ചറിയുന്നതിനും സ്വയം പരിഹാരം കണ്ടെത്തുന്നതിനും യുവതരംഗം എന്ന ഫ്യൂഷൻ ഷോയുടെ ജില്ലാതല പരിപാടി കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ തുടക്കം കുറിച്ചു.
പ്രിൻസിപ്പൽ . ഷീജ എസ്.ഡി യുടെ സാന്നിദ്ധ്യത്തിൽ സമഗ്രശിക്ഷ ജില്ലാ കോ-ഓർഡിനേറ്റർ ബിന്ദുമോൾ ഡി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ ഹയർ സെക്കണ്ടറി കുട്ടികൾക്കായി നടത്തുന്ന സ്‌കിറ്റും, സംഗീതവും, ഡാൻസും ഉൾപ്പെടുത്തിയുള്ള ഈ പരിപാടിയിൽ അഭിനേതാക്കളോടൊപ്പം 50 കുട്ടികളും പങ്കെടുത്തു.
ലിംഗ സമത്വം, ലൈഗീകാതിക്രമം, സമൂഹ മാധ്യമങ്ങളുടെ ദുരൂപയോഗം, മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിന്റെ ദുഷ്ഫലങ്ങൽ എന്നിവയുടെ ബോധവത്ക്കരണം ഈ പരിപാടിയുടെ ലക്ഷ്യമെന്ന് പ്രോഗ്രാം ഓഫീസർ ശ്സുലൈമാൻകുട്ടി കെ.എ പറഞ്ഞു. . അടുത്ത അക്കാദമിക വർഷം മുഴുവൻ ഹയർ സെക്കണ്ടറിയിലും ഇത്തരം പരിപാടികൾ നടപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു.