തലയനാട് : ലൂർദ് മാതാ പള്ളിയിൽ ലൂർദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 10,11 തിയതികളിൽ ആഘോഷിക്കും. തിരുനാളിന് ഒരുക്കമായി 9 വരെ ദിവസവും വൈകിട്ട് 4ന് ജപമാല, ആരാധന, 4.30ന് കുർബാന, നൊവേന, നേർച്ച എന്നിവ ഉണ്ടാകും. ഫാ.ജോസഫ് കുന്നുംപുറം , ഫാ.സെബാസ്റ്റ്യൻ കണിമറ്റം, ഫാ.ഫ്രാൻസിസ് ഇടക്കുടിയിൽ, ഫാ.ജോർജ് കടുകമ്മാക്കൽ, ഫാ.ജോർജ് കുരിശുംമൂട്ടിൽ, എന്നിവർ വിവിധ ദിവസങ്ങളിൽ തിരു കർമങ്ങൾക്ക് കാർമ്മികത്വം വഹിക്കും.
10ന്രാവിലെ 7ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, സന്ദേശം വികാരി ഫാ. പോൾ ഇടത്തൊട്ടിയിൽ, 8.30ന് അമ്പ്, കിരീടം എഴുന്നള്ളിപ്പ്, 4.30ന് പാട്ടു കുർബാന ഫാ. തോമസ് തോട്ടുങ്കൽ, സന്ദേശം ഫാ.ഇമ്മാനുവൽ പിച്ചളക്കാട്ട്, 6.15ന് പ്രദക്ഷിണം ,11ന് 6.30ന് കുർബാന, 7.30ന് കുർബാന ഫാ, ഇമ്മാനുവൽ മുണ്ടയ്ക്കൽ, 10ന് തിരുനാൾ കുർബാന ഫാ. ജോസഫ് കൂനാനിക്കൽ, സന്ദേശം ഫാ. സെബാസ്റ്റ്യൻ വലിയതാഴത്ത്, 11.30ന് പ്രദക്ഷിണം, നൊവേന, 12.30ന് സ്‌നേഹ വിരുന്ന്, 7ന് പാലാ മരിയ സദനത്തിന്റെ ഗാമേള. 12ന് 6.45ന് കുർബാന, സെമിത്തേരി സന്ദർശനം.