കട്ടപ്പന: ഹൈറേഞ്ച് മേഖല മഞ്ഞിനിക്കര കാൽനട തീർഥയാത്രയ്ക്ക് നഗരത്തിൽ സ്വീകരണം നൽകി. നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി, നഗരസഭ കൗൺസിലർമാരായ സി.കെ. മോഹനൻ, എം.സി. ബിജു, ബെന്നി കുര്യൻ, സണ്ണി ചെറിയാൻ, കെ.വി.വി.ഇ.എസ്. ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഹസൻ, എച്ച്.എം.ടി.എ. പ്രസിഡന്റ് പി.കെ. ഗോപി, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. തോമസ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഷാജി നെല്ലിപ്പറമ്പിൽ, വി.എസ്. രതിഷ്, തോമസ് മൈക്കിൾ, വ്യാപാരികളായ പി.കെ. മാണി, സാജൻ ജോർജ്, ടി.ജെ. ജേക്കബ്, സിജോമോൻ ജോസ്, എ.എച്ച്. കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു.