കട്ടപ്പന: രാജ്യത്തെ കർഷകരെ വഞ്ചിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേതെന്ന് കിസാൻ സഭ സംസ്ഥാന സെക്രട്ടറി വി. ചാമുണ്ണി. കിസാൻ സഭ ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൻകിട കോർപറേറ്റുകളെ സഹായിക്കുന്ന സമീപനമാണ് മോദി സർക്കാർസ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി.എ. ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, കിസാൻ സഭ സംസ്ഥാന നേതാക്കളായ പി.കെ. ചിത്രഭാനു, എ.പി. ജയൻ, ജില്ലാ സെക്രട്ടറി മാത്യു വർഗീസ്, വി.ആർ. ശശി, കെ.എൻ. ഷാജി, ബെന്നി മാത്യു, ബി.ആർ. ബാലകൃഷ്ണൻ, എസ്. മനോജ് എന്നിവർ പങ്കെടുത്തു. ടി.സി. കുര്യൻ, പി.എസ്. നെപ്പോളിയൻ, ജോയി അമ്പാട്ട്, പി.കെ. സദാശിവൻ, ബെന്നി മാത്യു, സുനിൽ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.