തൊടുപുഴ: റീച്ച് വേൾഡ് വൈഡും മോട്ടർ വാഹന വകുപ്പും തൊടുപുഴ പൊലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'അപകട രഹിത കേരളം, അനശ്വര കേരളം' റോഡ് സുരക്ഷ കാമ്പയിനും ബൈക്ക് റാലിയും ഇന്നു നടക്കും. വൈകിട്ട് നാലിന് സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന ബൈക്ക് റാലി നഗരസഭ ചെയർപേഴ്‌സൺ ജെസി ആന്റണി ഫ്ലാഗ്ഒഫ് ചെയ്യും.സമാപന സമ്മേളനം സബ് ജഡജ് ദിനേശ് എം. പിള്ള ഉദ്ഘാടനം ചെയ്യും. റീച്ച് വേൾഡ് വൈഡ് ജില്ലാ കോ ഓർഡിനേറ്റർ സുഭാഷ് ബി. മാത്യു അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ ട്രാഫിക് എസ്.ഐ ടി. എം. ഇസ്മയിൽ ബോധവത്കരണ ക്ലാസ് നയിക്കും. മൂലമറ്റം സെന്റ് ജോസഫ് അക്കാദമിയിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ് നടത്തും.