കാഞ്ഞാർ: കേരള ഗണക മഹാസഭ കാഞ്ഞാർ 19-ാം നമ്പർ ശാഖയുടെ വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും ഞായറാഴ്ച്ച രാവിലെ 10 മുതൽ മുട്ടം ശാഖാ ഓഫീസിൽ നടക്കും. മുൻ ജില്ലാ സെക്രട്ടറി പി.എൻ. വിനോദ് വൈദ്യൻ ഉദ്ഘാടനം നിർവഹിക്കും. ശാഖാ പ്രസിഡന്റ് സി.കെ. മോഹനൻ അദ്ധ്യക്ഷത വഹിക്കും. വിവിധ ഇനങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച ശാഖയിലെ അംഗങ്ങളെ ചടങ്ങിൽ ആദരിക്കും.