എഴുകുംവയൽ : നിത്യസഹായമാത പള്ളിയിൽ ഇടവക തിരുനാൾ ഏഴുമുതൽ പത്തുവരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോർജ് പാട്ടത്തേക്കുഴി, അസി. വികാരി ഫാ. ജോസഫ് വട്ടപ്പാറ എന്നിവർ അറിയിച്ചു. ഏഴിന് രാവിലെ പത്തിന് കുരിശുമലയിൽ തിരുക്കർമങ്ങൾ, വൈകുന്നേരം നാലിന് കൊടിയേറ്റ്, ലദീഞ്ഞ്, 4.15ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം ഫാ. ജയിംസ് ശൗര്യാംകുഴി, വാഹന വെഞ്ചിരിപ്പ്. എട്ടിന് രാവിലെ 6.15ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ. വൈകുന്നേരം നാലിന് ലദീഞ്ഞ്, 4.15ന് ആഘോഷമായ തിരുനാൾ കുർബാന ഫാ. തോമസ് രാമച്ചനാട്ട്, പ്രദക്ഷിണം ആശാരിക്കവല, എഴുകുംവയൽ കുരിശുപള്ളിയിലേക്ക്, സന്ദേശം ഫാ. ആന്റണി പാറക്കടവിൽ.ഒമ്പതിന് ഉച്ചകഴിഞ്ഞ് 3.45ന് ജപമാല, 4.15ന് ആഘോഷമായ തിരുനാൾ കുർബാന മോൺ. ഏബ്രഹാം പുറയാറ്റ്, സന്ദേശം ഫാ. ഫ്രാൻസിസ് കോലോത്ത്, പ്രദക്ഷിണം പള്ളിക്കവല പന്തലിലേക്ക്.പത്തിന് രാവിലെ 5.30ന് കരുണക്കൊന്ത, ആരാധന, ആറിന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം.