മറയൂർ: മറയൂർ ടൗണിൽ നിന്നൂം 114 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. മറയൂർ ടൗണിന് സമീപത്തുള്ളപെട്ടിക്കടയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതായി വിവരം ലഭിച്ച പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. മുൻപ് മൂന്ന തവണ ഈ പെട്ടിക്കടയിൽ നിന്നും പൊലീസ് നിരോധിത ഉത്പന്നങ്ങൾ കണ്ടെത്തിയിടുണ്ട്. കടനടത്തി വന്ന നാഗർപള്ളം സ്വദേശി പരമശിവനെ (71) മറയൂർ എസ് ഐ ജി അജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു