pothu

മറയൂർ: മറയൂരിലെ പ്രധാന കാർഷിക മേഖലകളായ ആനക്കാൽപ്പെട്ടി പള്ളനാട് മേഖലകളിൽ കാട്ടുപോത്തിൻ കൂട്ടം വ്യാപകമായി കൃഷിനശിപ്പിച്ചു. ആനക്കാൽപ്പെട്ടി ഭാഗത്തെ മൾബറി തോട്ടങ്ങളും പള്ളനാട് ഭാഗത്തെ കവുങ്ങിൻ തോട്ടങ്ങളുമാണ് നശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയകാട്ടുപോത്തിൻ കൂട്ടം അൻപതോളം കവുങ്ങുകളും വാഴയും ഇഞ്ചികൃഷിയും നശിപ്പിച്ചു. പള്ളനാട് സ്വദേശികളായ കാളിയപ്പൻ, കൃഷ്ണമൂർത്തി, കറുപ്പ് സ്വാമി , മീന കാസിം എന്നിവരുടെ കൃഷിയാണ് നശിപ്പിക്കപ്പെട്ടത്. ചിന്നവറ സ്വദേശികളായ ചിറക്കൽ രാജേഷ്, ആരോഗ്യസ്വാമി എന്നിവരുടെ മൾബ്ബറി, വാഴ എന്നീ കൃഷികളും നശിപ്പിക്കപ്പെട്ടു. ഇരുപതിലധികം കാട്ടുപോത്തുകളാണ് വനമേഖലയിൽ നിന്നും പുറത്തിറങ്ങി കൃഷിയിടങ്ങൾക്കുള്ളിലും തോട്ടങ്ങളിലും തമ്പടിച്ചിരിക്കുന്നത്. വനാതിർത്തിയിൽ സൗരോർജ്ജ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തന രഹിതമാണ് . വേനൽകടുത്തതോടെ നിരവധി വന്യമൃഗങ്ങൾ കൂട്ടത്തോടെ കൃഷിഭൂമികളിലേക്ക് ഇറങ്ങി കാർഷിക വിളകൾ നശിപ്പിക്കന്നത് വർദ്ധിച്ിരിക്കുകയാണ്.