മുട്ടം: ഇടപ്പള്ളിയിൽ പെരുന്തേനിച്ചയുടെ കുത്തേറ്റ് നാല് പേർക്ക് പരിക്ക്. ഇന്നലെ ഉച്ചയോടെയാണ് പെരുന്തേനീച്ചയുടെ ആക്രമണം ഉണ്ടായത്.ചന്ദ്രൻ കുന്നേൽ ജോണി, കാവളക്കാട്ട് ബോബി, ചക്കുങ്കൽ രവി, ഇടപ്പള്ളി സ്വദേശി തോമസ് എന്നിവർക്കാണ് കുത്തേറ്റത്. എവിടെ നിന്നുമാണ് പെരുന്തേനീച്ച എത്തിയതെന്ന് വ്യക്തമല്ല. ബോബി ബൈക്കിൽ ഇടപ്പള്ളി ഭാഗത്തേക്ക് പോകുമ്പോഴാണ് പെരുന്തേനീച്ച ആക്രമിച്ചത്.സമീപ പ്രദേശത്ത് നാട്ടുകാർ പെരുന്തേനീച്ചയുടെ കൂട് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ചിലർ ആശുപത്രിയിൽ ചികിത്സ തേടി.