വെങ്ങല്ലൂർ : വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് താലപ്പൊലി ഘോഷയാത്ര നടക്കും. ഇന്ന് രാവിലെ 10 ന് വിശേഷാൽ ഉത്സവ പൂജ, 10.30 ന് പ്രഭാഷണം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകിട്ട് 5 ന് തൊടുപുഴ ടൗൺ, കാഞ്ഞിരമറ്റം, കോലാനി, ചിറ്റൂർ, അരിക്കുഴ, കുമാരമംഗലം ശാഖകളുടെ സംയുക്ത ആഭിമുഖ്യത്തിൽ തൊടുപുഴ മുല്ലയ്ക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും വർണ്ണാഭമായ താലപ്പൊലി ഘോഷയാത്ര, 6.30 ദീപാരാധന, 7.30 ന് സർപ്പബലി, 8 ന് പ്രസാദ ഊട്ട്, 9 ന് കഥാപ്രസംഗം.