തൊടുപുഴ: ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ എൻർജി മാനേജ്‌മെന്റ് സെന്റർ കേരളയുടെ സഹകരണത്തോടുകൂടി ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ ജീവനക്കാർക്ക് ബോധവത്ക്കരണം നൽകുന്നു. സെമിനാർ ഇന്ന് ഉച്ചയ്ക്ക് 12ന് കരിങ്കുന്നം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജോജി എടാമ്പുറം അദ്ധ്യക്ഷത വഹിക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് പുറപ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് ഏലിക്കുട്ടി മാണി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അഡ്വ. റെനീഷ് മാത്യു അദ്ധ്യക്ഷത വഹിക്കും. 12ന് ഉച്ചകഴിഞ്ഞ് 2.30ന് തൊടുപുഴ വാട്ടർ അതോറിട്ടി ജില്ലാ ഓഫീസിൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ടി.സി. അനിരുദ്ധൻ ബോധവത്ക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യും. അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജോർജുകുട്ടി കെ.വി.. അദ്ധ്യക്ഷത വഹിക്കും. 13ന് 2.30 ന് ജലനിധി റീജിയണൽ മാനേജ്‌മെന്റ് സെന്ററിൽ പ്രൊജക്ട് ഡയറക്ടർ കെ.ജെ.ടോമി ഉദ്ഘാടനം ചെയ്യും. കമ്മ്യൂണിറ്റി മാനേജ്‌മെന്റ് ഡയറക്ടർ ജോസ് ജെയിംസ് അദ്ധ്യക്ഷത വഹിക്കും. 14ന് രാവിലെ 11ന് തൊടുപുഴ താലൂക്ക് കോൺഫറൻസ് ഹാളിൽ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ എം. വിജയശ്രീ ഉദ്ഘാടനം ചെയ്യും. അസി. പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ആശ എസ്. അദ്ധ്യക്ഷത വഹിക്കും. 18ന് വൈകിട്ട് മൂന്നിന് തൊടുപുഴ താലൂക്ക് കോൺഫറൻസ് ഹാളിൽ തഹസിൽദാർ ജോസുകുട്ടി കെ.എം. ഉദ്ഘാടനം ചെയ്യും. ടി.ആർ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഇ.എം.സി റിസോഴ്‌സ് പേഴ്‌സൺ ഡോ. ജോസ് പോൾ വട്ടക്കണ്ടം, പ്രൊജക്ട് ഓഫീസർ നൗഫൽ സെയ്ദ് എന്നിവർ ക്ലാസുകൾ എടുക്കും.