തൊടുപുഴ: ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ അറ്റുപോകാത്ത ഓർമ്മകളുടെ മൂന്നാം പതിപ്പിന്റെ പ്രകാശനം തൊടുപുഴയിൽ നടക്കും. ശനിയാഴ്ച്ച രാവിലെ 11.30 ന് തൊടുപുഴ പ്രസ് ക്ലബ്ബിൽ നടക്കുന്ന പുസ്തകപ്രകാശനചടങ്ങിൽ പി.ടി.തോമസ് എം.എൽ.എ, എൻ.എം.പിയേഴ്‌സൺ, പ്രൊഫ.ടി.ജെ.ജോസഫ് എന്നിവർ പങ്കെടുക്കും..

തൊടുപുഴ ന്യൂമാൻ കോളെജിലെ മലയാളവിഭാഗം അദ്ധ്യാപകനായിരിക്കേ മതതീവ്രവാദികളുടെ ക്രൂരതയ്ക്ക് വിധേയനായ പ്രൊഫ. ടി.ജെ.ജോസഫിന്റെ ജീവിതത്തിലെ സമാനതകളില്ലാത്ത അനുഭവങ്ങൾ ഓർത്തെടുക്കുന്ന ആത്മകഥ ദുരന്തത്തിന്റെ പത്താം വാർഷികത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. നാല്പതോളം അദ്ധ്യായങ്ങളിലായി രണ്ടു ഭാഗങ്ങളായിട്ടാണ് 'അറ്റുപോകാത്ത ഓർമ്മകൾ' എഴുതിയിരിക്കുന്നത്